റിയല്‍ എസ്റ്റേറ്റ് ചട്ടം ഉടന്‍ പുറത്തിറങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത വ്യവസ്ഥകള്‍ അടങ്ങുന്ന ചട്ടത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കരാര്‍ ലംഘനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ 15 ശതമാനം വരെ പിഴ ഒടുക്കണമെന്നാണ് ചട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ വ്യവസ്ഥ. ഫ്‌ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടത്തില്‍ കെട്ടിടത്തിന്റെ അഞ്ചുവര്‍ഷം വരെയുള്ള അറ്റകുറ്റപ്പണികള്‍ നിര്‍മ്മാതാക്കളുടെ ചുമതലയാണ്. ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. റിയല്‍ എസ്റ്റേറ്റ് ഏജന്റ് രജിസ്‌ട്രേഷന്‍ നടപടിക്കായി 25000 രൂപ ഫീസ് ഇനത്തില്‍ നല്‍കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here