ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ep jayarajan

മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തെ കുറിച്ച് ധാരണയായി. വെള്ളിയാഴ്ച സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനത്തിലെത്തും. എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഎം സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു ഇ.പി ജയരാജന്‍. എന്നാല്‍, ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവക്കുകയായിരുന്നു. അടുത്ത ബന്ധുവിനെ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ എംഡിയായി നിശ്ചയിച്ച ഇ.പി ജയരാജന്റെ നടപടിയാണ് വിവാദമായത്. ഇതിനെ തുടര്‍ന്നായിരുന്നു രാജി. എന്നാല്‍, കേസില്‍ ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതോടെയാണ് ജയരാജന് വീണ്ടും മന്ത്രിസ്ഥാനം ലഭിക്കാന്‍ പോകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top