വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

possibility of heavy rain in keralas coastal areas

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്ന് ബുധനാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിൽ കഴിഞ്ഞ 16 മണിക്കൂറായി നിലയ്ക്കാതെ മഴ പെ‌യ്യുകയാണ്. മഴ തുടരുന്നതിനാൽ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top