കനത്ത മഴ; കണ്ണൂരിൽ ഉരുൾപൊട്ടൽ

landslide in kannur today

കനത്ത മഴയെ തുടർന്ന് കക്കാടം പൊയിലിൽ മണ്ണിടിഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്.

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ആലക്കോട് കാപ്പിമലയിലും ആറളം വനമേഖലയിലും ഉരുൾ പൊട്ടി. കണ്ണൂർ കൊട്ടിയൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. പപ്പാരപ്പടവ് ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതം നിലച്ചു. വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. കൽപ്പറ്റ നഗരത്തിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി.

അതിനിടെ മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ആലപ്പുഴയിൽ എത്തി. സംഘം ഗസ്റ്റ് ഹൌസിൽ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളും കേന്ദ്രസംഘം സന്ദർശിക്കും. ഇവർ സമർപ്പിക്കുന്നറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top