പ്രധാനമന്ത്രി ചെന്നൈയിൽ എത്തി

narendra modi reached chennai

കരുണാനിധിക്ക് ആധരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ഇന്ന് രാവിലെയാണ് മോദി ചെന്നൈയിലെത്തിയത്.

കരുണാനിധിയുടെ നിര്യാണത്തിൽ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയ മോദി ദേശീയ പുരോഗതിയ്‌ക്കൊപ്പം പ്രാദേശിക വികസന താൽപര്യങ്ങൾക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണു കരുണാനിധിയെന്ന് ഓർമ്മിച്ചു. തമിഴ്‌നാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി നെഞ്ചുറപ്പോടെ നിലയുറപ്പിച്ച അദ്ദേഹം തമിഴ്‌നാടിന്റെ ശബ്ദം കേൾക്കേണ്ടവരിലേക്കു തന്നെ എത്തിയെന്ന് ഉറപ്പാക്കിയിരുന്നെന്നും, ഒട്ടേറെ അവസരങ്ങളിൽ കരുണാനിധിയുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ടെന്നും, സാമൂഹ്യ വികസന വിഷയങ്ങളിലെ നയങ്ങളിൽ വ്യക്തമായ ധാരണയും അവ നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തന തീവ്രതയും എല്ലായിപ്പോഴും ഉയർന്നു തന്നെ നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top