നടി രേഷ്മ വെടിയേറ്റ് മരിച്ചു

actress reshma shot dead

പാകിസ്ഥാനി നടി രേഷ്മ വെടിയേറ്റ് മരിച്ചു. ഭർത്താവാണ് വെടിവെച്ചതെന്നാണ് ആരോപണം. പ്രമുഖ പഷ്തു ഗായികയായ രേഷ്മ ഷോബാൽഗോലുന എന്ന അറിയപ്പെടുന്ന പാക് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഹക്കിമാബാദ് മേഖലയിൽ സഹോദരനൊപ്പമായിരുന്നു രേഷ്മയുടെ താമസം. ഇവിടെയെത്തി വഴക്കിനിടെ ഇയാൾ വെടിയുതിർത്തതായാണ് ആരോപണം. വെടിവെച്ച ശേഷം പെട്ടെന്നുതന്നെ സ്ഥലത്തുനിന്നും കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top