മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എറണാകുളം മണ്ണൂരിലാണ് നാടിനെ നടുക്കിയ അപകടം. പുഴയിലിറങ്ങരുതെന്ന് ജാഗ്രത നിര്‍ദേശം നല്‍കി ഏതാനും മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ അപകട വാര്‍ത്ത. കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍ പെട്ടത്. മീന്‍ പിടിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പുഴയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍, ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ, സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 22 ആയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here