ഇടുക്കിയില്‍ വ്യാപക ഉരുള്‍പൊട്ടല്‍; പതിനൊന്ന് മരണം

ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ നെജി, ഭാര്യ ജമീല, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മറ്റൊരു മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി.

ഇടുക്കി കീരിത്തോട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. അഗസ്റ്റിന്‍, ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. ചേലച്ചുവട് പെരിയാര്‍ വാലിയിലും ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ മറ്റ് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ആ​റം​ഗ കു​ടും​ബ​ത്തെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ഇ​വ​രു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ഹ​സ​ന്‍ കോ​യ​യെയും മു​ജീ​ബി​നെ​യും ര​ക്ഷ​പ്പെ​ട്ടു​ത്തി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു.

സംസ്ഥാനത്തൊട്ടാകെ 18 പേര്‍ മരിച്ചതായാണ് സൂചന. എട്ട് പേരെ കാണാതായതായും റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top