Advertisement

പ്രവാസികള്‍ക്കും വോട്ട് ചെയ്യാം; ബില്‍ ലോക്‌സഭാ പാസാക്കി

August 9, 2018
Google News 0 minutes Read

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാർക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്.

പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്ന കാര്യങ്ങളിലെ ചട്ടങ്ങള്‍ ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് കൊണ്ടുവരും. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നിലവിലെ കണക്കുകൾ അനുസരിച്ച് ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here