അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കനത്ത മഴയില്‍ പ്രകൃതിക്ഷോഭം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് മേധാവവി ലോക് നാഥ് ബെഹ്റ. ദുരന്ത നിവാരണത്തിന് സംസ്ഥാനം സജ്ജമാണ്. വെള്ളം ഒഴുകിപോകുന്ന സ്ഥലത്ത് മീന്‍പിടിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സെല്‍ഫി എടുക്കുന്നതും വിലക്കിയിട്ടുണ്ട്. ഐആര്‍ ബറ്റാലിയന്‍ ഇപ്പോള്‍ ദുരന്ത നിവാരണത്തിനായി രംഗത്തുണ്ട്. രാത്രിയിലും പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയ്ക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. സുരക്ഷാ മുന്നറിയിപ്പുകള്‍ അതത് ഘട്ടങ്ങളില്‍ അതത് വകുപ്പുകളുമായി ചേര്‍ന്ന് പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഡിസ്ട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ആവശ്യമായ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉണ്ട്. പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top