ജയരാജന്‍ മന്ത്രിസഭയിലേക്ക്; സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സാധ്യത

ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്ന കാര്യത്തില്‍ തീരുമാനമായതായി സൂചന. ജയരാജന് മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു കാബിനറ്റ് പദവി വേണമെന്ന സിപിഐയുടെ ആവശ്യം സിപിഎം അംഗീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. കാബിനറ്റ് പദവിയോടുകൂടിയുള്ള ചീഫ് വിപ്പ് സ്ഥാനമായിരിക്കും സിപിഐക്ക് ലഭിക്കുക. ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. എല്‍ഡിഎഫില്‍ ധാരണയായ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം പുറത്തുവരിക.

Top