എറണാകുളം ടൗൺ-ഇടപ്പള്ളി റെയിൽവേ ട്രാക്കിൽ അറ്റുകുറ്റപ്പണി; ഈ ട്രെയിനുകൾ റദ്ദാക്കി

എറണാകുളം ടൗൺ-ഇടപ്പള്ളി റെയിൽവേ ട്രാക്കിൽ അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ താഴെ പറയുന്ന ട്രെയിനുകൾ ഓടില്ല. ഓഗസ്റ്റ് 11, 12, 14 തിയതികളിലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.
1. ട്രെയിൻ നമ്പർ 16305 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്
(എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന സമയം- 6.45; കണ്ണൂർ എത്തുന്ന സമയം – 12.30)
2. ട്രെയിൻ നമ്പർ 16306 കണ്ണൂർ-എർണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്
(കണ്ണൂർ നിന്നും പുറപ്പെടുന്ന സമയം – 14.33; എറണാകുളം ജങ്ഷനിൽ എത്തുന്ന സമയം- 21.00)
3. ട്രെയിൻ നമ്പർ 56370 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
(എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന സമയം- 6.00; ഗുരുവായൂർ എത്തുന്ന സമയം- 8.40)
4. ട്രെയിൻ നമ്പർ 56375 ഗുരുവായൂർ- എറണാകുളം ജങ്ഷൻ പാസഞ്ചർ
(ഗുരുവായൂർ നിന്നും പുറപ്പെടുന്ന സമയം- 13.05, എറണാകുളം ജങ്ഷനിൽ എത്തുന്ന സമയം – 16.00)
5. ട്രെയിൻ നമ്പർ 56373 ഗുരുവായൂർ-തൃശൂർ പാസഞ്ചർ
(ഗുരുവായൂർ നിന്നും പുറപ്പെടുന്ന സമയം- 9.05; തൃശൂർ എത്തുന്ന സമയം -9.35)
6. ട്രെയിൻ നമ്പർ 56374 തൃശൂർ-ഗുരുവായൂർ പാസഞ്ചർ
(തൃശൂർ നിന്നും പുറപ്പെടുന്ന സമയം-10.55; ഗുരുവായൂർ എത്തുന്ന സമയം- 11.30)
7. ട്രെയിൻ നമ്പർ 56362 എറണാകുളം-നിലമ്പൂർ പാസഞ്ചർ
(നിലമ്പൂർ നിന്ന് പുറപ്പെടുന്ന സമയം- 7.25, എറണാകുളം ജങ്ഷനിൽ എത്തുന്ന സമയം- 13.00)
8. ട്രെയിൻ നമ്പർ 56363 നിലമ്പൂർ -എറണാകുളം പാസഞ്ചർ
( നിലമ്പൂർ നിന്ന് പുറപ്പെടുന്ന സമയം- 14.55; എറണാകുളം ജങ്ഷനിൽ എത്തുന്ന സമയം-20.05)
പുനഃക്രമീകരിച്ച സമയം
1. 10,11,13 തിയതികളിൽ 22.30 ന് പുറപ്പെടാനിരുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് 23.30 ന് പുറപ്പെടുകയുള്ളു. തിരുവനന്തപുരം-എറണാകുളം സെക്ഷനിൽ ട്രെയിൻ 2 മണിക്കൂർ 50 മിനിറ്റ് പിടിച്ചിടും.
2. 10, 11,13 തിയതികളിൽ ട്രെയിൻ നമ്പർ 16127 ടെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 30 മിനിറ്റ് പിടിച്ചിടും. ഇതിന് പുറമെ എറണാകുളം ജങ്ഷനിൽ 2 മണിക്കൂർ 30 മിനിറ്റ് പിടിച്ചിടും.
3. ഓഗസ്റ്റ് 11 ന്, 00.30 മണിക്ക് പുറപ്പെടാനിരുന്ന ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം- നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് 01.30 ന് പുറപ്പെടുകയുള്ളു. ട്രെയിൻ 45 മിനിറ്റ് പിടിച്ചിടും.
4. ഓഗസ്റ്റ് 14ന്, 05.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22149 എറണാകുളം-പൂനെ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് 6.15 ന് പുറപ്പെടുകയുള്ളു.
യാത്രക്കാരുടെ സൗകര്യാർത്ഥം ഒരുക്കിയിരിക്കുന്ന മറ്റ് ട്രെയിനുകൾ
1. ഓഗസ്റ്റ് 11,12, 14 തിയതികളിൽ ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ് 7.00 മണിക്ക് എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടും. എറണാകുളം ജങ്ഷനും ഗുരുവായൂരിനും ഇടയിലുള്ള എല്ലാ സ്റ്റോപ്പിലും ട്രെയിൻ നിർത്തും.
2. ഓഗസ്റ്റ് 11,12, 14 തിയതികളിൽ ട്രെയിൻ നമ്പർ 16606 നാഗർകോവിൽ- മംഗലൂർ ഏറനാഡ് എക്‌സ്പ്രസ് അങ്കമാലിയിൽ നിർത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here