പ്രധാനമന്ത്രി സഹായം ഉറപ്പ് നല്‍കി

dam

കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നൽകുകയും ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങൾ തിരക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. ബാണാസുര സാഗറിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയിൽ കർണാടക ഭാഗത്തുള്ള ഷട്ടറുകൾ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top