ആലുവയില്‍ വെള്ളം കയറി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ഇടുക്കി ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്. ആലുവയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. 78 ക്യാമ്പുകളിലായി 15510 പേരെ ഇതിനോടകം മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇടമലയാറിന്റെ ഷട്ടറുകള്‍ അടച്ചതിനാല്‍ വെള്ളക്കെട്ട് ഇനിയും രൂക്ഷമാകില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞതും ആശങ്കയകറ്റുന്നു. വെള്ളപ്പൊക്ക മേഖലയില്‍ നാവികസേന നിരീക്ഷണം നടത്തി വരികയാണ്. സ്ഥിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ക്ക് വേണ്ട എല്ലാ അടിയന്തര സഹായങ്ങളും എത്തിക്കുമെന്നും നാവികസേന പറഞ്ഞു. അതേസമയം, വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം ഭീതിപടര്‍ത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here