എങ്ങനെയാണ് ഇടുക്കി ജലസംഭരണി നിറഞ്ഞ് ചെറുതോണി ഷട്ടര്‍ തുറന്നത്? പിള്ളേര് പറഞ്ഞു തരും

ഇടുക്കി ഡാം നിറയുന്നുവെന്നും, ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കണ്ടിട്ടും പത്രങ്ങളായ പത്രങ്ങളില്‍ വായിച്ചിട്ടും ഇടുക്കി ഡാമിന് ഷട്ടറില്ലെന്ന് അറിയാത്തവരുണ്ട്. അവര്‍ ഈ വീഡിയോ ഒന്ന് കണ്ണ് തുറന്ന് കാണണം. കാരണം ഈ ഒമ്പത് കുട്ടികള്‍ ചേര്‍ന്ന് ഉണ്ടാക്കിയത് ഒരു മിനി ഇടുക്കി ജല സംഭരണിയും, ഡാമുമാണ്. ഒരു വയലിന്റെ കരയില്‍ ചളിയും കല്ലുകളും ചേര്‍ന്നാണ് ഇതെല്ലാം ഈ കുട്ടികള്‍ ഒരുക്കിയിരിക്കുന്നത്. വെറുമൊരു ഒരു വര്‍ക്കിംഗ് മോഡലല്ലിത്. ഷട്ടറുകളുള്ള ഡാമും വെള്ളം ഒഴുപോകുന്നിടങ്ങളിലെ വീടുകളുമെല്ലാമടക്കം ഒരു മിനി ഇടുക്കി തന്നെയാണ് കുട്ടികള്‍ തയ്യാറാക്കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ വീഡിയോ കുട്ടികളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
കനത്ത മഴയില്‍ അവധി കിട്ടിയിരിക്കുമ്പോള്‍ തന്നെയാണ് കുട്ടികളുടെ ഈ കരവിരുത്. ഇവരുടെ കഴിവ് മാത്രമല്ല ഒരു അവധി ലഭിക്കുമ്പോള്‍ സ്മാര്‍ട് ഫോണും ടിവിയുമായി വീട്ടില്‍ ഒതുങ്ങുന്ന ബാല്യത്തില്‍ നിന്ന് മണ്ണിലേക്ക് മടങ്ങുന്ന ഈ ബാല്യം കൂടി ഒരു പ്രതീക്ഷയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here