‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ പ്രതിഭാസം; താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ഇന്ത്യന്‍ തീരത്ത് ‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ എന്ന പ്രതിഭാസം രൂപംകൊണ്ടു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള തിയതികളില്‍ ഈ പ്രതിഭാസം മൂലം ഉണ്ടാകുന്ന വേലിയേറ്റത്തില്‍ താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയും ഉണ്ടാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ്.
പെരിജിന്‍ സ്പ്രിംഗ് ടൈഡിന്റെ ഏകദേശ സമയക്രമം ഇങ്ങനെ:
കേരളം: ഉയർന്ന വേലിയേറ്റം സമയം – 12.00-15.00
താഴ്ന്ന വേലിയേറ്റ സമയം – 22.00-02.00
ദ്വീപുകൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ
ഉയർന്ന വേലിയേറ്റം സമയം:
ലക്ഷദ്വീപ്: 12.00-15.00
ആന്റമാൻ: 08.00-1100
നിക്കോബാർ: 08.00-11.00
താഴ്ന്ന വേലിയേറ്റ സമയം:
ലക്ഷദ്വീപ്: 22.00-02.00
ആന്റമാൻ: 21.00-23.50
നിക്കോബാർ: 21.00-23.50
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here