Advertisement

ഒത്തുപിടിച്ചാല്‍ ഒരു പാലം!!! മഴക്കെടുതിയിലും ആശ്വാസമാകുന്നവര്‍ക്ക് ബിഗ് സല്യൂട്ട്…(ചിത്രങ്ങള്‍)

August 11, 2018
1 minute Read

ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം അങ്ങേയറ്റം ദുര്‍ഘടമായ പ്രതിസന്ധിയിലാണ് സംസ്ഥാനം. മഴക്കെടുതി സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ചു. ശക്തമായ മഴയും കാറ്റും ഉരുള്‍പൊട്ടലും നിരവധി നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍, എല്ലാ ദുരിതങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. അതിനിടയില്‍ കരളലിയിക്കുന്ന ചില ചിത്രങ്ങളും…

ചെറുതോണി പാലത്തിലേക്ക് ഡാമില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകുന്നതിനിടയില്‍ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ജനങ്ങള്‍ക്കായി താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്ന രംഗങ്ങളാണ് ചുവടെ:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങള്‍:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top