ഇംഗ്ലണ്ടിന് 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; രണ്ടാം ഇന്നിംഗ്‌സിലും കവാത്ത് മറന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വ്യക്തമായ ആധിപത്യം. 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി ആതിഥേയര്‍ പിടിമുറുക്കുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സ് നേടി ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് പുറത്താകാതെ 137 റണ്‍സ് നേടി ടോപ് സ്‌കോററായി. ബെയര്‍സ്റ്റോ 93 റണ്‍സും സാം കറാന്‍ 40 റണ്‍സും നേടി വോക്‌സിന് മികച്ച പിന്തുണ നല്‍കി. 289 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിന്റെ തകര്‍ച്ച ആവര്‍ത്തിക്കുന്നതുപോലെ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റ് വീശി. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ 17 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ 10 റണ്‍സെടുത്തും മുരളി വിജയ് റണ്‍സൊന്നുമെടുക്കാതെയും പുറത്തായി. 5 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്‍സെടുത്ത് അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍.
ഇന്ത്യ ഇപ്പോള്‍ 272 റണ്‍സിന് പിന്നിലാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതികൂലമായ പിച്ചില്‍ ഇന്നും നാളെയും പിടിച്ചുനില്‍ക്കുക ഇന്ത്യയെ സംബന്ധിച്ചിടുത്തോളം ഏറെ ദുഷ്‌കരമാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാന രണ്ട് ദിനങ്ങള്‍ തള്ളിനീക്കുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ഏകവഴി. അതേസമയം, ഇന്ത്യയുടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയിലെ രണ്ടാം വിജയം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here