ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു; ആശങ്ക അകലുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉടന്‍ അടയ്ക്കില്ല. ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ തുറന്നിട്ട് ഡാമില്‍ നിന്ന് വെള്ളം ഒഴുക്കികളയാനാണ് അധികൃതര്‍ ആലോചിക്കുന്നത്. അതേസമയം, ഡാമില്‍ നിന്ന് ഒഴുക്കികളയുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയേക്കാം.
IDUKKI RESERVOIR Dt: 12.08.2018
WL at 12 Noon : 2399.00 ft
Hourly Gross inflow : 498 cumecs
6 Hrs Av. Net Inflow: -352 cumecs
PH discharge : 115 cumecs
Spill : 750 cumecs
Cumulative spill : 130.952 Mm3
Hourly net inflow : – 367 cumecs
F R L : 2403 ft
ഇടമലയാര്‍ ഡാമിലും ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 200 ഘനമീറ്റര്‍ വെള്ളമാണ് രണ്ട് ഷട്ടറുകള്‍ വഴി ഇടമലയാറില്‍ നിന്ന് ഇപ്പോള്‍ ഒഴുക്കികളയുന്നത്. ഇത് 300 ഘനമീറ്റര്‍ അക്കാനും സാധ്യത. രണ്ട് ഷട്ടര്‍ തുറന്നിട്ട് 200 ഘനമീറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കാര്യമായി കുറയാത്തതാണ് കൂടുതല്‍ വെള്ളം ഒഴുക്കികളയാന്‍ തീരുമാനിക്കാനുള്ള കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here