സിഐമാരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഡിജിപി നടത്തുന്ന പരീക്ഷ ജയിക്കണം!!

കേരള പോലീസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എസ്.ഐ മാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും ഒരുക്കുന്നു. പരീക്ഷ പാസാകുന്ന എസ്.ഐമാര്‍ക്ക് മാത്രമേ സി.ഐമാരായി സ്ഥാനക്കയറ്റം ലഭിക്കൂ എന്നതാണ് ഈ പരീക്ഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പരീക്ഷ പാസാകുന്ന എസ്.ഐ മാരുടെ സ്ഥാനക്കയറ്റം മാത്രമേ ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. പോലീസിന്റെ ഭാഗത്ത് നിന്ന് കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള വലിയ വീഴ്ചകള്‍ സംഭവിച്ചതിന് പിന്നാലെയാണ് ഡി.ജി.പിയുടെ ഇടപെടല്‍.
സിഐമാരായി സ്ഥാനക്കയറ്റം കാത്തിരിക്കുന്ന 268 എസ്ഐമാർക്ക് പ്രത്യേക പരിശീലനവും പരീക്ഷയും നടത്താനാണ് തീരുമാനം. യോഗയും കായിക പരിശീലനവും കൂടാതെ നിയമം, ഫോറൻസിക്, സൈബർ വിഷയങ്ങളിലാണ് നാല് ദിവസത്തെ പരിശീലനം. അതിന് ശേഷമുള്ള പരീക്ഷ ജയിച്ചാൽ മാത്രമെ സിഐ ആയിട്ടുള്ള സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. ഈ മാസം അവസാനം പൊലീസ് അക്കാദമിയിലും ട്രെയിനിംഗ് കോളജിലുമായാണ് പരിശീലനം.
തോൽക്കുന്നവർ രണ്ടു മാസനത്തിനുള്ളിൽ പരീക്ഷ വീണ്ടുമെഴുതണം. ആനുകൂല്യങ്ങളെയും തുടർന്നുള്ള സ്ഥാനകയറ്റത്തെയും വരെ ബാധിക്കാനിടയുള്ള പുതിയ നിർദ്ദേശത്തിനെതിരെ പൊലീസ് ഓഫീസർമാർക്ക് കടുത്ത അതൃപ്തിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here