മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തിലെ ഭണ്ഡാരത്തുക; പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം

പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും വേണ്ടി സംസ്ഥാനം ഒരേ മനസ്സോടെ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭണ്ഡാര തുക സംഭാവന നല്‍കി ക്ഷേത്രം മാതൃകയായി. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരത്തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയാണ് ഭണ്ഡാരം ദുരിതാശ്വാസനിധിയിലേക്ക് സമർപ്പണം നടത്തിയത്.

Top