സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ എല്ലാവരും തയ്യാറാകണം: മുഖ്യമന്ത്രി

pinarayi vijayan video message

സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടാക്കിയ മഴക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ ധനസഹായം ചെയ്തവര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ തോത് ഇടതുപക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ളതായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും തങ്ങളാല്‍ ആവുംവിധം ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top