ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; ഇടമലയാറില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്നു

cheruthoni a

ഇടുക്കി ഡാമില്‍ ജലനിരപ്പ് പിന്നെയും താഴ്ന്നു. ഏറ്റവും അവസാനം ലഭിച്ച കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.78 അടിയാണ്. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ട് 750 ക്യുമക്‌സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, ഇടമലയാറില്‍ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ കണക്കനുസരിച്ച് ഇടമലയാറിലെ ജലനിരപ്പ് 168.91 അടിയാണ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടാണ് ഇടമലയാറില്‍ നിന്ന് ഇപ്പോള്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഉച്ചവരെ രണ്ട് ഷട്ടറുകള്‍ മാത്രമാണ് തുറന്നിരുന്നത്. എന്നാല്‍, ജലനിരപ്പ് വര്‍ധിച്ചതോടെ മൂന്നാം ഷട്ടറും തുറക്കുകയായിരുന്നു. 200 ക്യുമക്‌സ് വെള്ളം ഒഴുക്കി കളഞ്ഞിരുന്നിടത്ത് ഇപ്പോള്‍ 300 ക്യുമക്‌സ് വെള്ളം പുറത്തുവിടുകയാണ്.

Top