ബാറ്റ് വെച്ച് ഇന്ത്യ കീഴടങ്ങി; ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലും ജയം

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയുടെ ചീട്ടുകീറിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ത്തിന് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. ആദ്യ ടെസ്റ്റിലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വെച്ച് കീഴടങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 289 പിന്‍തുടര്‍ന്ന ഇന്ത്യ വെറും 130 റണ്‍സിന് എല്ലാവരും പുറത്തായി. 33 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അതിവേഗം തീര്‍പ്പാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി 137 റണ്‍സ് നേടുകയും രണ്ട് ഇന്നിംഗ്‌സിലും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത ക്രിസ് വോക്‌സാണ് മത്സരത്തിലെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here