Advertisement

ബിഷപ്പിനോട് ചോദിക്കാന്‍ കേരളാ പോലീസിന് അമാന്തം; ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു

August 13, 2018
0 minutes Read

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ അന്വേഷണസംഘത്തിന് ഉദാസീനത. മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ഉച്ചകഴിഞ്ഞ് ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണസംഘം ഇതുവരെയും ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ലെന്ന് സൂചന.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയായിരുന്നെന്ന അന്വേഷണസംഘത്തിന്റെ വാദം പൊളിയുന്നു. രാത്രി 7.45 നാണ്  മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലെത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളാ പോലീസ് കാണിക്കുന്ന ഉദാസീനത പരസ്യമാകുകയാണ് ഇവിടെ.

അതേസമയം, ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം നടന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമങ്ങളെയടക്കം ബിഷപ്പിന്റെ സുരക്ഷാ ജീവനക്കാര്‍ ആക്രമിച്ചതായാണ് സൂചന.

അഞ്ച് മണിക്കൂര്‍ അന്വേഷണസംഘം ബിഷപ്പ് ഹൗസിലുണ്ടായിരുന്നിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ന് വൈകീട്ട് 3.15 നാണ് പ്രത്യേക അന്വേഷണസംഘം ബിഷപ്പ് ഹൗസിലെത്തിയത്. ഇതിന് പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്ന തരത്തില്‍ പോലീസ് സംഘം തന്നെ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, രാത്രി 7.45 നാണ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ ഔദ്യോഗിക വാഹനത്തില്‍ ബിഷപ്പ് ഹൗസിലെത്തിയത്. ഇതോടെ, ബിഷപ്പ് ഹൗസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബിഷപ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. ചില മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിന് പുറത്താക്കി ഗേറ്റ് അടക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top