അഫ്ഗാൻ തലസ്ഥാനത്ത് താലിബാൻ ആക്രമണം; 26 മരണം

taliban attack in afghan capital killed 26

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഗസ്‌നി ഹൈവേയിൽ താലിബാൻ ആക്രമണം. ആക്രമണത്തിൽ 26 പേർ മരിച്ചു. 25 പൊലീസുകാരും ഒരു പത്രപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്.

മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയിൽ രണ്ട് ദിവസമായി ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഇന്നലെ ഗസ്‌നിയിലെ പൊലീസ് ആസ്ഥാനം ആക്രമിക്കാനായിരുന്നു താലിബാന്റെ ശ്രമമെന്നാണ് അഫ്ഗാൻ ആരോപിക്കുന്നത്. ഗഗരത്തിലേക്കുള്ള മിക്ക റോഡുകൾ തകർത്തതായും സർക്കാർ ഓഫീസുകളടക്കം തീവെച്ചതായും പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയവർ പറയുന്നു.

Top