ബാക്കി തുക ഒരുമാസത്തിനകം തിരിച്ച് തരും!! സത്യസന്ധനായ കള്ളനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ഇറച്ചിക്കടയില്‍ നിന്ന് മോഷ്ടിച്ച 20,000രൂപയില്‍ പകുതിയോളം തിരിച്ച് നല്‍കി സത്യസന്ധനായ കള്ളന്‍. ചേനപ്പാടിയിലാണ് സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചേനപ്പാടി സ്വദേശി സുലൈമാന്റെ ഇറച്ചിക്കടയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. സുലൈമാന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് പണം നഷ്ടമായത്. എരുമേലി പോലീസ് സ്റ്റേഷനില്‍ സുലൈമാന്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാവിനെ കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കട തുറക്കാനെത്തിയ സുലൈമാനെ കാത്ത് കടയുടെ മുന്നില്‍ ഒരു കവറുണ്ടായിരുന്നു. അതില്‍ 9600 രൂപയും ഒരു കുറിപ്പും!. ഗതികേട് കൊണ്ട് എടുത്തതാണ് പണം എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. പൊറുക്കണം ബാക്കി തുക ഒരു മാസത്തിനകം തിരിച്ച് തരുമെന്നും കുറിപ്പിലുണ്ട്. മോഷ്ടാവിലെ ഈ സത്യസന്ധതയില്‍ ഞെട്ടിയിരിക്കുകയാണ് കടയുടമവും ഈ വാര്‍ത്ത അറിയുന്നവരും.
thief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here