Advertisement

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും

August 13, 2018
0 minutes Read
ep jayarajan

പിണറായി വിജയന്‍ മന്ത്രിസഭയിലേക്കുള്ള ഇ.പി ജയരാജന്റെ പുനഃപ്രവേശനത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ 10 ന് രാജ്ഭവനിലാണ് നടക്കുക. ഇ.പിയുടെ വരവോടെ പിണറായി മന്ത്രിസഭയില്‍ 20 മന്ത്രിമാരാകും. ഇ.പി ജയരാജനെ മന്ത്രിയാക്കുമ്പോള്‍ സി.പി.ഐ ക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top