നമ്മുടെ സഹായമാണ് ഇനി യാദവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക

ഇത് യാദവ്, മൂന്ന് വയസ്! ഒന്നരവര്‍ഷമായി രക്താര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. മലയാളിയായ യാദവിന്റെ കുടുംബം വര്‍ഷങ്ങളായി യുഎഇയിലാണ്. യാദവില്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ഒന്നര വയസ്സിലാണ്. വിട്ടുമാറാത്ത പനിയായിരുന്നു ലക്ഷണം. വര്‍ഷങ്ങള്‍ നീണ്ട ചികിത്സിയ്ക്കിടെ നിരവധി തവണ കീമോ ഈ പിഞ്ച് ശരീരത്തെ തളര്‍ത്തി. ഇനി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ മാത്രമാണ് യാദവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക. യുഎഇയില്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്ഛന്‍ സതീഷിനും അമ്മ പ്രിയയ്ക്കും യാദവിനെ തനിച്ചാക്കി കഴിഞ്ഞ ഒന്നരക്കൊല്ലമായി ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടില്‍ കൊല്ലം ജില്ലയിലാണ് ഇവരുടെ വീട്.
ദുബായ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഒരു ഘട്ടത്തില്‍ രോഗത്തില്‍ നിന്ന് മകന്‍ പൂര്‍ണ്ണമായും മോചിതനായി എന്ന് കരുതിയതാണ് ഇരുവരും. എന്നാല്‍ മൂന്ന് മാസം മുമ്പ് യാദവിന്റെ കണ്ണിലുണ്ടായ ഒരു അസുഖത്തെ തുടര്‍ന്ന് നടത്തിയ തുടര്‍ പരിശോധനയില്‍ രോഗം രണ്ടാമതും തലപൊക്കിയെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി വീണ്ടും ചികിത്സയുടെ നാളുകളിലേക്ക് മടങ്ങിയിരിക്കുകയാണ് യാദവും മാതാപിതാക്കളും. രോഗത്തെ വേരോടെ പിഴുതെറിയാന്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേന്‍ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദുബായ് ആശുപത്രിയില്‍ ബോണ്‍മാരോ ചികിത്സ ചെയ്യുന്നതിന് തടസ്സങ്ങളുണ്ട് അതുകൊണ്ട് അതിനായി അടുത്ത കോഴ്സ് കീമോതെറാപ്പി കൂടി കഴിഞ്ഞാല്‍ ബാംഗ്ലൂരിലേക്കോ വെല്ലൂരിലേക്കോ യാദവിനെ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് പ്രിയയും സതീഷും. എന്നാല്‍ അതിന് വേണ്ടിവരുന്ന ഭീമമായ തുക എങ്ങനെയുണ്ടാക്കുമെന്ന് ഇവര്‍ക്കറിയില്ല. മകന്റെ ജീവന്‍ മാത്രമാണ് ഇവര്‍ക്കുമുന്നിലുള്ളത്. ഇരുവര്‍ക്കും ആധിയുണ്ട്, ഇത്രയും വലിയ ചികിത്സ എങ്ങനെ പൂര്‍ത്തിയാക്കുമെന്ന്. നാട്ടിലെ സുമനസുകളിലാണ് ഇനി പ്രിയയുടെയും സതീഷിന്റേയും പ്രതീക്ഷ. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് യാദവിന്റെ അച്ഛനെ നേരിട്ട് വിളിക്കാം.
Account holder name :Satheesh Kumar,
Acc number: 7777051000004187,
South indian Bank, Oachira branch, kollam Dist
IFSC:SIBL0000643,
Branch code :000643
00971-505816765- Satheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here