Advertisement

ഭർത്താവിന്റെ അസുഖവും ജപ്തി ഭീഷണിയും; ജയശ്രീയുടെ കുടുംബത്തിനായി 100 രൂപ ചലഞ്ച്

March 8, 2025
2 minutes Read

എറണാകുളം ഫോർട്ട് കൊച്ചിയിൽ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. ഭർത്താവിന്റെ അസുഖവും ജപ്തി ഭീഷണിയും ജയശ്രീയുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ്. കടുത്ത പ്രമേഹത്തെ തുടർന്ന് ഭർത്താവ് അബോധാവസ്ഥയിലാണ്. ജയശ്രീയുടെ കുടുംബത്തിന് കൈത്താങ്ങാകാൻ 100 രൂപ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ട്വന്റിഫോർ.

20 വർഷം ടാക്സി ഡ്രൈവറായി ജോലി ചെയ്ത മനോജ് കഴിഞ്ഞ ഏതാനും നാളായി കിടപ്പിലാണ്. പ്രമേഹം മൂർച്ഛിച്ചതോടെ കാൽ വിരലുകൾ മുറിച്ച് മാറ്റാൻ ഡോക്ടേഴ്സ് നിർദേശിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷക്കത്തിലുണ്ടായ ആന്തരിക രക്തസ്രാവം മനോജിനെ അബോധാവസ്ഥയിലാക്കി. ടാക്സി ഓടിച്ചുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

ചികിത്സയ്ക്കായി പലയിടങ്ങളിൽ നിന്ന് ഭീമമായ തുക കടം വാങ്ങി. കടം വീട്ടുന്നതിനായാണ് കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് ലോൺ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബാങ്ക്. പതിനഞ്ചുകാരിയായ മകൾക്കൊപ്പം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ജയശ്രീ. തന്നെയും കുടുംബത്തെയും ജപ്തിയിൽ നിന്ന് രക്ഷപ്പെടുത്തണം. ഭർത്താവിന്റെ ചികിത്സയ്ക്കായി സുമനസ്സുകൾ കനിയണമെന്ന അഭ്യർത്ഥന മാത്രമാണ് ജയശ്രീക്കുള്ളത്.

JAYASREE MANOJ
KERALA STATE COOPERATIVE BANK
MATTANCHERY BRANCH
ACCOUNT NUMBER :142712301209969
CONTACT NUMBER – 8848864302

Story Highlights : 100 rupees challenge for Jayashree’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top