Advertisement

ഇത് മനുഷ്യന്റേതോ? പോലീസ് സ്ഥലത്തെത്തി

August 14, 2018
0 minutes Read
dead body

വൈപ്പിന്‍ തീരത്ത് കണ്ടെത്തിയ അവശിഷ്ടം മനുഷ്യന്റേതെന്ന് സൂചന. ഇതില്‍ നിന്ന് മാംസം അഴുകിയ ഗന്ധം വമിക്കുന്നത് ഇത് മനുഷ്യന്റേതാണോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ മത്സ്യതൊഴിലാളികള്‍ ഇത് മത്സ്യ കന്യകയാണെന്ന് വിശ്വസിക്കുകയാണ്. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. എന്നാല്‍ ഇതിന് മുമ്പ് ഇവിടെ അടിഞ്ഞ സമാന രീതിയിലുള്ള അവശിഷ്ടം മത്സ്യ കന്യകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നെങ്കിലും പിന്നീട് കരകൗശല വസ്തുവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച അവശിഷ്ടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

മുഖത്തിന് മനുഷ്യന്റെ രൂപത്തോട് സാദൃശ്യമുണ്ടെങ്കിലും തലയ്ക്ക്  താഴേക്ക് നട്ടെല്ലിന് പകരം കട്ടിയില്ലാത്ത രൂപമാണ്.  വൈപ്പിനിൽ കടലിനോട് ചേർന്നുള്ള കൊച്ചിൻ പോർട്ടിന്റെ ബർത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top