മൂന്നാറിലെ പ്രളയത്തില്‍ കുടുങ്ങി വിനോദസഞ്ചാരികളും

munnar rain a

കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. പഴയ മൂന്നാറിലാണ് ഇവര്‍ കുടുങ്ങി കിടക്കുന്നത്. ഗുജറാത്തില്‍ നിന്ന് മൂന്നാറിലെത്തിയവരാണ് ഇവര്‍. പോതമേട്ടിലുള്ള റിസോര്‍ട്ടില്‍ നിന്ന് തേക്കടിയിലേക്കുള്ള യാത്രക്കിടെ പഴയ മൂന്നാറില്‍ കുടുങ്ങുകയായിരുന്നു. മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് പഴയ മൂന്നാര്‍ വെള്ളത്തിനടിയിലായത്. പ്രദേശത്തെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും കഴിഞ്ഞിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ഗുജറാത്തില്‍ നിന്ന് മൂന്നാറിലെത്തിയത്.

Top