മഴക്കെടുതി; തിരുവനന്തപുരത്ത് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഇന്നലെ വൈകുന്നേരം മുതൽ തുടരുന്ന അതിശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലിയുടെ പകുതി ഭാഗവും വെള്ളത്തിനടിയിലായി. വിതുര, കല്ലാറ്, പൊന്മുടി, ബോണക്കാട്, എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ആശങ്കയുള്ളത്. പ്രദേശത്ത് ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിൽ വൻ മരങ്ങൾ വരെ കടപുഴകി വീണു.
പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കല്ലാറ്, വാമനപുരം നദി കരകവിഞ്ഞൊഴുകി. ശക്തമായ മഴിലും കാറ്റിലുമെല്ലാം ചിറ്റാറ് ഭാഗത്തുള്ള മരങ്ങളും ട്രാൻസ്‌ഫോർമറുകളും തകർന്നുവീണിരുന്നു.