Advertisement

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുറത്തേക്ക് ഒഴുക്കുന്നത് 4489 ഘനയടി ജലം

August 15, 2018
0 minutes Read

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ സ്പില്‍വേ താഴ്ത്തുകയായിരുന്നു. ഡാമിലെ ജലനിരപ്പ്  140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ഇന്നലെ രാത്രിയോടെ നാലായിരത്തോളം ആളുകളെ മാറ്റിയിരുന്നു. പതിമൂന്ന് സ്പില്‍വേകളും ഒരടി വീതമാണ് താഴ്ത്തിയത്.
മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നാണ് ജനങ്ങളെ മാറ്റിയത്.
ഇരുപത്തിമൂവായിരത്തി ഇരുന്നൂറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നുന്നത്. ഇവിടെ ഇന്ന് രാവിലെയും ശക്തമായ മഴയാണ്. മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top