ആലപ്പുഴയില്‍ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം

അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പന്തളം,വെൺമണി, ഇടപ്പോൾ, കൊല്ലകടവ്, മാവേലിക്കര, പള്ളിപ്പാട്, വീയപുരം ഭാഗങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. നദിയുടെയോ കനാലിനരികിലോ ഉള്ളവർ ഉയർന്ന പ്രദേശത്തേക്ക് മാറണം.
ആലപ്പുഴ ജില്ലയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പത്മകുമാറിനെ നിയോഗിച്ചു. മുൻ ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു.
അപ്പർകുട്ടനാട് മേഖലകളിലും പ്രത്യേകിച്ച് ചെങ്ങന്നൂരിലുമായി 5000 കുടുംബങ്ങളെ നദി – കനാൽ തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായി ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ആയിരത്തോളം കുടുംബങ്ങളിലുള്ളവരാണിവർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here