തൃശൂരില്‍ കാലവര്‍ഷക്കെടുതി രൂക്ഷം

തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതി അതിരൂക്ഷമായി തുടരുന്നു. പ്രധാന പാതകളിലേക്കെല്ലാം വെള്ളം കയറുന്ന സ്ഥിതിയാണ്. കുതിരാനില്‍ വ്യാപകമായി മല ഇടിയുന്നു. പ്രദേശത്ത് മലയിടിച്ചില്‍ ഇനിയും തുടരാന്‍ സാധ്യത. ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു.
വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആറ് പേര്‍ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാലുപേര്‍ മണ്ണിനടിയില്‍പെട്ടിരിക്കുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി.
തൃശൂര്‍ കുറ്റൂര്‍ റെയില്‍വെ ഗേറ്റിനടുത്ത് വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഒരാള്‍ മരണപ്പെട്ടു. പുതുക്കുളങ്ങര വീട്ടില്‍ രാമദാസാണ്(71) മരിച്ചത്. നഗരത്തിലെ ദയ ജനറല്‍ ആശുപത്രിയിലും സണ്‍ മെഡിക്കല്‍ (ഹാര്‍ട്ട്) സെന്ററിലും വെള്ളം കയറി. ദയലില്‍ നിന്നുള്ള കിടപ്പുരോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അശ്വിനി ആശുപത്രിയിലും വെള്ളം കയറിയ നിലയിലാണ്.
ചാലക്കുടി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. തീരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പീച്ചി, വാഴാനി ഡാമുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കുക.
അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു:
#KeralaFloods
#thrissur
തൃശൂരിലുള്ളവർക്ക് ആവശ്യം വന്നാൽ വിളിക്കേണ്ട നമ്പറുകൾ
Collectorate Control Room:
Mobile: 9447074424
Land Line: 0487-2362424
Taluk Control Rooms:
Chalakkudy – 0480-2705800
Thrissur – 0487-2331443
Talappilly – 04884-232226
Mukundapuram – 0480-2825259
Chavakkad – 0487-2507350
Kodungallur – 0480-2802336
Kunnamkulam – 04885-225200
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here