19
Apr 2019
Friday
Election Expert

പത്തനംതിട്ടയില്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി

പത്തനംതിട്ട ജില്ലയിലെ പ്രളയത്തെ നേരിടാന്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ.മീറ്ററില്‍ നിന്നും 30 സെമി ആയി താഴ്ത്തി. ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന് 30 സെമി ആക്കി, ബാക്കിയുള്ള നാലു ഷട്ടറുകള്‍ 205 സെ.മീറ്ററില്‍ നിന്നും 60 സെ.മീറ്ററായി താഴ്ത്തിയിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും താഴ്ത്തി. ഇതോടെ പത്തനംതിട്ടയിലെ വെള്ളത്തിന്റെ അളവ് ഒരുപരിധിവരെ കുറക്കാമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top