ആലുവ മുങ്ങുന്നത് പെരിയാർ വഴിതിരിഞ്ഞ് ഒഴുകുന്നതിനാൽ

പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവ മുങ്ങുകയാണ്. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ ആലുവയ്ക്ക് പുറമെ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പെരിയാർ പലയിടത്തും വഴിമാറി ഒഴുകുകയാണ്. പെരിയാറിന്റെ കൈവഴികളിലും വെള്ളം ഉയരുകയാണ്. ഒഴുക്കുള്ളത് കൊണ്ട് ചെറു വള്ളങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ആലുവയ്ക്കും ചാലക്കുടിയ്ക്കും ഇടയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കൊച്ചി മെട്രോയും നിർത്തിവച്ചു. മുട്ടം യാർഡിൽ അടക്കം വെള്ളം കയറി. കളമശ്ശേരി ഭാഗങ്ങളിലടക്കം പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഇങ്ങോട്ടുള്ള കുടിവെള്ള വിതരണവും നിലച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here