Advertisement

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു

August 16, 2018
0 minutes Read
kochi metro anniversary offer

മഴക്കെടുതിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും. പലയിടത്തും ബസ് സര്‍വീസ് ലഭ്യമല്ലാത്തതിനാല്‍ കുടുങ്ങികിടക്കുന്ന ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതായി തീരുമാനമെടുത്തത്. കൊച്ചി മെട്രോ സൗജന്യ സേവനമാണ് ഇന്ന് നടത്തുക. ആലുവ ഭാഗത്ത് കുടുങ്ങികിടക്കുന്നവര്‍ക്ക് രക്ഷപ്പെടാനായാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ആലുവ മുതല്‍ എല്ലാ സ്റ്റേഷനുകളിലും മെട്രോ സര്‍വീസ് ലഭ്യമായിരിക്കും. ആലുവയില്‍ നിന്നുള്ളവര്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെട്രോയുടെ സഹായം സ്വീകരിക്കേണ്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top