Advertisement

നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് വൈകും

August 16, 2018
1 minute Read

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഉടന്‍ തുറന്നേക്കില്ലെന്ന് സൂചന. റണ്‍വേ അടക്കമുള്ള സ്ഥലങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തില്‍ മുങ്ങി കഴിഞ്ഞു. പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം ശനിയാഴ്ച വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മഴ കനത്തതോടെ അത് സാധ്യമാകില്ലെന്നാണ് പുതിയ അറിയിപ്പ്. ആലുവ, ഇടപ്പള്ളി മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പലയിടത്തും മഴ ശക്തമാണ്. നെടുമ്പാശേരി വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങികഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള പ്രവര്‍ത്തനം 26-ാം തിയതി ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞേ പുനരാരംഭിക്കൂ എന്ന് സിയാല്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top