20
Feb 2019
Wednesday
Kuttanadu

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നതായി റയില്‍വേ അറിയിച്ചു. മുല്ലപ്പെരിയാറും ഇടുക്കി ഡാമും തുറന്ന സാഹചര്യത്തില്‍ പെരിയാറിലേക്ക് വലിയ തോതില്‍ വെള്ളം എത്തുന്നു. പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം.

Top