Advertisement

പത്തനംതിട്ടയിൽ രക്ഷപ്പെടുത്തിയത് 6050 പേരെ; ഭക്ഷണവും ലൈഫ് ജാക്കറ്റുകളും എയർഡ്രോപ്പ് ചെയ്തു

August 17, 2018
0 minutes Read

പത്തനംതിട്ടയിൽ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളിൽ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. 50 ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ആറൻമുള കോഴഞ്ചേരി ഭാഗത്തു നിന്നാണ് കൂടുതൽ പേരെ രക്ഷിച്ചത്. റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ തിരുവല്ല ഭാഗത്താണ് വെള്ളം ഭീഷണിയുയർത്തുന്നത്. അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. തിരുവല്ലയിൽ 550 ലൈഫ് ജാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തിട്ടുണ്ട്. ആറൻമുളയിലും കോഴഞ്ചേരിയിലും ഭക്ഷണവും എയർഡ്രോപ്പ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top