പ്രളയബാധിത പ്രദേശത്ത് സൗജന്യ സേവനവുമായി എയർടെൽ

പ്രളയബാധിത പ്രദേശത്ത് സൗജന്യ ഡാറ്റയും കോളും അനുവദിച്ച് എയർടെൽ. 17,18,19തീയ്യതികളിലാണ് ഈ സൗജന്യം. ലോക്കൽ, എസ്റ്റിഡി, എയർടെൽ ടു എയർ ടെൽ കോളുകളാണ് സൗജന്യം. എയർടെൽ പ്രീപെയ്ച് ഉപഭോക്താക്കൾക്ക് 30രൂപയുടെ അപ്രൂവൽ സൗജന്യമായി നൽകിയിട്ടുണ്ട്. ഒരു ജിബി ഡാറ്റ ഏഴ് ദിവസം സൗജന്യമായി നൽകാനും തീരുമാനമായിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ബില്ല് അടയ്ക്കാനുള്ള തീയ്യതി നീട്ടി. എയർടെല്ലിന്റെ സാറ്റ് ലെറ്റ് കണക്ടിവിക് റ്റി സംസ്ഥാനത്തെ അഞ്ച് പ്രധാന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സ്സ്ഥാപിച്ചിട്ടുണ്ട്. അത് വഴി സൗജന്യ കോളും. നെറ്റും ഉപയോഗിക്കാൻ ദുരിതബാധിതർക്ക് കഴിയും. ഇത് കൂടാതെ കേരളത്തിലുടനീളമുള്ള 28 ഓളം എയർടെല്ലിന്റെ സ്റ്റോറുകൾ വഴി മൊബൈൽ ഫോൺ ചാർജ് ചെയ്യാനും സൗജന്യമായി ഫോൺ ചെയ്യാനുമുള്ള സൗകര്യങ്ങളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here