കാലടി സർവ്വകലാശാലയിൽ കുടുങ്ങിയവർക്ക്; ഭക്ഷണവും വെള്ളവും എത്തിച്ചു; ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു

കനത്ത മഴയിൽ ഒറ്റപ്പെട്ട കാലടി സർവ്വകലാശാലാ ക്യാമ്പസിൽ കുടുങ്ങിയ എഴുനൂറിലധികം പേർക്ക് ഭക്ഷണവും കുടിവെള്ളവും ക്യാമ്പസിൽ എത്തിച്ച് വ്യോമസേന. സർവ്വകലാശാലാ യൂട്ടിലിറ്റി സെന്ററിൽ അഭയം തേടിയിരിക്കുന്നവരെ മാറ്റാനുള്ള ശ്രമവും ആരംഭിച്ചു.
വിദ്യാർഥികളും പരിസരവാസികളുമടക്കം എഴുനൂറിലേറെ പേരാണ് അവിടെയുള്ളത്. ഒഴിപ്പിക്കപ്പെടാൻ ഇത്രയധികം പേർ ഉള്ളതിനാൽ ഗർഭിണികളെയും കുട്ടികളെയും പ്രായമായവരെയുമാവും ആദ്യം ഹെലികോപ്റ്ററിൽ കൊണ്ടുപോവുക.
ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറിയതിനാൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇന്നലെ മുതൽ കാലടി സർവ്വകലാശാലാ ക്യാമ്പസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here