നരേന്ദ്രമോഡി കേരളത്തിലെത്തി

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയയിലാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി എത്തിയത്. രാജ് ഭവനിലേക്കാണ് ഇന്ന് പോകുന്നത്. നാളെയാണ് പ്രളയബാധിത പ്രദേശങ്ങൾ മോഡി സന്ദർശിക്കുക. രാവിലെ ആറേമുക്കാലോടെയാണ് സന്ദർശനം ആരംഭിക്കുക. എട്ടരയോടെ കൊച്ചിയിലെത്തി അവലോകന യോഗത്തിൽ പങ്കെടുത്ത് പത്തരയോടെ മടങ്ങും.
Thiruvananthapuram: Prime Minister Narendra Modi arrives in Kerala to take stock of the flood situation in the state; received by Kerala Chief Minister Pinarayi Vijayan, Kerala Governor P Sathasivam and Union Tourism Minister KJ Alphons pic.twitter.com/fAW9D2KCPE
— ANI (@ANI) August 17, 2018
ദേശീയ ദുരന്തമായി ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായവും, കൂടുതൽ സൈന്യത്തെ അനുവദിക്കുന്നതടക്കമുള്ള പ്രതീക്ഷകളാണ് മോഡിയുടെ സന്ദർശനത്തിൽ കേരളം മുന്നോട്ട് വയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here