ഡാമുകളിലെ ജലനിരപ്പ് താഴുന്നു; തെക്കന്‍ കേരളത്തില്‍ മഴ മാറി നില്‍ക്കുന്നു

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ദുരിത ബാധിത പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ കുറഞ്ഞിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുന്നു. എയര്‍ലിഫ്റ്റിംഗിലൂടെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു ലക്ഷത്തോളം ഭക്ഷണപാക്കറ്റുകള്‍ ഇതിനോടകം തന്നെ വിതരണം ചെയ്തു. മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇടമലയാര്‍ ഡാം പരമാവധി സംഭരണശേഷിയില്‍ നിന്ന് താഴേക്കെത്തി. മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ചാലക്കുടിയിലും പെരിയാറിലും ജലനിരപ്പ് താഴുന്നില്ല. ആ പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. പത്തനംതിട്ടയില്‍ മഴ കുറഞ്ഞിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here