50000 മെട്രിക്ക് ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിലേക്ക്

കേന്ദ്ര സർക്കാർ ഇന്ന് 50000 മെട്രിക്ക് ടൺ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കും. 100 മെട്രിക്ക് ടൺ പയറുവർഗങ്ങളും 22 ലക്ഷം കുടിവെള്ളവും ഉൾപ്പടെയാണിത്. 9300 കിലോലിറ്റർ മണ്ണെണ്ണയും 60 ടൺ മരുന്നും നൽകും. പുതപ്പുകളും കിടക്കവിരികളും അടങ്ങുന്ന പ്രത്യേക ട്രെയിനും എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ചത്തീസ്ഗഢ് സർക്കാരിന്റെ സഹായമായ 2500 ടൺ അരിയുമായി റെയിൽവേയുടെ പ്രത്യേക തീവണ്ടി റായ്പൂരിൽ നിന്ന് ഇന്നലെ പുറപ്പെട്ടു കഴിഞ്ഞു. 2100 കിലോമീറ്റർ സഞ്ചരിച്ച് ഈ തീവണ്ടി കഴക്കൂട്ടത്ത് എത്തിച്ചേരും. ഈ അരി കേരളത്തിൽ എത്തിക്കുന്നതിന് റെയിൽവേ യാതൊരു ചാർജും ഈടാക്കുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം 60 ടൺ അവശ്യമരുന്നുകൾ നാളെ എത്തിക്കും. മഹാരാഷ്ട്ര സർക്കാരിന്റെ വക 30 ടൺ ദുരിതാശ്വാസ വസ്തുക്കൾ പുറപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here