ശശി തരൂരിനു വിദേശത്തുപോകാൻ അനുമതി

അന്തരിച്ച യു.എൻ. മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ കുടുംബത്തെ അനുശോചനമറിയിക്കാനും കേരളത്തിന് അന്താരാഷ്ട്ര സഹായം തേടാനുമായി ജനീവയിൽ പോകാൻ ശശി തരൂരിന് കോടതി അനുമതി നൽകി.
അന്തരിച്ച മുൻ ഐക്യരാഷ്ട്രസഭാ സെക്രട്ടറി കോഫി അന്നന്റെ വീട് സന്ദർശിക്കണമെന്നാവശ്യപ്പെട്ടാണ് തരൂർ ഡൽഹി പട്ടിയാല കോടതിയെ സമീപിച്ചത്. തുടർന്ന് അദ്ദേഹം ജനീവയിലെത്തി കേരളത്തിലെ പ്രളയത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്യും.
രണ്ട് ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് രാജ്യം വിടാൻ സാധിക്കൂ. സുനന്ദപുഷ്‌ക്കർ മരണപ്പെട്ട കേസിൽ വിചാരണ നേരിടുകയാണ് തരൂർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here