യുഎഇയുടെ സഹായം ലഭിക്കില്ല; നയം മാറ്റേണ്ടെന്ന് കേന്ദ്ര നിലപാട്

വിദേശരാജ്യങ്ങളുടെ പണം സ്വീകരിക്കേണ്ട എന്ന നയം മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതോടെ യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700കോടി രൂപ ലഭിക്കില്ലെന്ന് ഉറപ്പായി. 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. യുഎഇയ്ക്ക് പുറമെ ഖത്തറടക്കമുള്ള രാജ്യങ്ങള്‍ കേരളത്തിന് സഹായം വാഗ്ദാനം നല്‍കി രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിലെ നയം മാറ്റില്ലെന്ന് തീരുമാനിച്ചതോടെ ഈ ധനസഹായങ്ങള്‍ കേരളത്തിന് ലഭിക്കില്ല. വിദേശത്ത് നിന്ന് വ്യക്തിപരമായ സംഭവനകളോ സന്നദ്ധ സംഘടനകളോ നല്‍കാം, എന്നാല്‍ രാജ്യങ്ങള്‍ നല്‍കുന്ന പമം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയുടേയം ജപ്പാന്റേയം സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here