റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ്: ഭക്ഷ്യമന്ത്രി

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here